പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റ്റെ നാമത്തില്.....

സാഹിത്യം

കഥ

വധുവിനെ ആവശ്യമുണ്ട്

കിടക്കാന്‍ പോകുന്നതിനും മുമ്പ് അമ്മ അപ്പനോട് കുശലം പറഞ്ഞു. ചെറുക്കന്‍ ഇങ്ങനെ പോയാല്‍ നേരെ ആകുമെന്ന് തോന്നുന്നില്ല. മുഴു താന്തോന്നി ആയിട്ടാണ് പോക്ക്. കൂട്ട് കെട്ടും അത്ര ശെരി അല്ല. പോരാത്തേന് കള്ള് കുടീം. അപ്പന്‍ പറഞ്ഞു എന്നാ നമുക്ക് അവനെ കെട്ടിച്ചു വിടാം. അങ്ങനെ എങ്കിലും നേരെ ആകുമോ എന്ന് നോക്കട്ടെ. അടുത്ത ആഴ്ച അപ്പന്‍ പത്രത്തില്‍ പരസ്യം കൊടുത്തു സുഗുണനും സത്സ്വഭാവിയും ദൈവഭകതനും ആയ ചെറുപ്പക്കാരന് അനുയോജ്യരായ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിച്ചു.

    (S Varghese )