പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റ്റെ നാമത്തില്.....

Wednesday, April 13, 2011

 • വെബ്സൈറ്റുകൾ മൊബൈലൈസ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 • കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക
 • ജ്യോതിശാസ്ത്രപഠനത്തിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
 • സർവ്വവിജ്ഞാനകോശം ഉപകരാപ്രദമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 • ചിരിച്ചുരസിക്കാൻ ഫലിതങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 • പക്ഷികളെക്കുറിച്ച് മുഴുവനായി അറിയാഇവിടെ ക്ലിക്ക് ചെയ്യുക
 • ശാസത്രസാങ്കേതികവിദ്യയുടെ സമഗ്രവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 • ഇന്റ്റർനെറ്റിലൂടെ മൊബൈലിലേക്ക് വിളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 • .
  കമ്പ്യൂട്ടർ പഠനത്തിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, March 29, 2011

വയനാടൻ വിശേഷങ്ങൾ

Note:(എന്റ്റെ ഏറ്റവും അടുത്ത ബന്ധു താമസിക്കുന്നത്
ബാണാസുരസാഗറ് അണക്കെട്ടിനടുത്താണ്.
ആദ്യമേ വയനാടുമായി നല്ല പരിചയവുമുള്ളതിനാലാണ്
ഈ എഴുത്തിനെ പ്രേരിപ്പിച്ചത്.)പേര് വന്ന വഴി
 • കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്.
 • മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.
 • വയൽ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്
ചരിത്രം
വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരകേന്ദ്രങ്ങ

Click me to enlarge


എടയ്ക്കൽ ഗുഹ

Click me to enlarge

 ചെമ്പ്ര കുന്നുക
Click me to enlarge
കുറുവ ദ്വീപ്
Click me to enlarge
ലക്കിടി
Click me to enlarge
മുത്തങ്ങ
                                                                
Click me to enlarge
പഴശ്ശി ശവകുടീരം
Click me to enlarge
പൂക്കോട് തടാകം
Click me to enlarge
സൂചിപ്പാറ വെള്ളച്ചാട്ടം
Click me to enlarge
      ബാണാസുരസാഗർ അണക്കെട്ട്

കൂടുതലറിയാഇവിടെ ക്ലിക്ക് ചെയ്യുക..
ടിന്റ്റുമോന്റ്റെ തമാശകള്ക്ക് വേണ്ടി ഇവിടെ
ക്ലിക്ക് ചെയ്യുക..

Sunday, March 27, 2011

കാഴ്ചപ്പാട്

മാധ്യമങ്ങള്‍
 “പ്രവാസജീവിതം“ എന്നും പറഞ്ഞ് കാണിയ്ക്കുന്നത്  ദുബായിലെ കുറെ കെട്ടിടങ്ങളും ഷോപ്പിങ്ങ് മാളുകളും ഫെസ്റ്റിവലുകളും അവിടെയൊക്കെ മേയുന്ന കുറേ ഉപരിവര്‍ഗ ജാഡകളേയുമാണ്. (ഹിന്ദി സിനിമകളിലെ ഇന്ത്യ പോലെ.) ഇത് കാണുന്ന  മലയാളികള്‍ കരുതുന്നത് ഗള്‍ഫ് കാരെല്ലാം ഇതേ മാതിരി ചിക്കന്‍ ബര്‍ഗറും കെ.എഫ്.സിയും കോളയുമടിച്ച്  എ.സിയില്‍ അര്‍മാദിയ്ക്കുകയാണെന്നാണ്. ബര്‍ഗര്‍ എന്നു കേട്ടിട്ടുപോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷം പ്രവാസികളും. ഉണക്ക കുബൂസും പരിപ്പുമാണവരുടെ നിത്യഭക്ഷണമെന്ന് സുദേഷൊക്കെ എങ്ങനെ അറിയാന്‍ ! ആരെങ്കിലും പറഞ്ഞു കൊടുത്തിട്ടു വേണ്ടെ..! തുരുമ്പു പിടിച്ച വാട്ടര്‍ കൂളറാണവരുടെ  തണുപ്പിയ്ക്കല്‍ യന്ത്രമെന്ന് മലയാളിക്കറിയാമോ? ഉഷ്ണം കനക്കുമ്പോള്‍ തുണി നനച്ച് ശരീരത്തിട്ടാണ് പലരും ഉറങ്ങുന്നത്!! യഥാര്‍ത്ഥ പ്രവാസജീവിതം ഉരുകി തിളയ്ക്കുന്ന സൌദിയില്‍ ഈ മാധ്യമ ക്യാമറകള്‍ക്ക് ഒരിയ്ക്കലും കടന്നു ചെല്ലാനാവില്ല എന്നതു വേറൊരു സത്യം.


രാഷ്ട്രീയക്കാര്‍
ഇവര്‍ ഗള്‍ഫിലേയ്ക്കെന്നും പറഞ്ഞ് പോകുന്നത് ചില വ്യവസായികളോടൊപ്പം തിന്നും കുടിച്ചും ഫണ്ട് പിരിച്ചും ആഘോഷിയ്ക്കാനാണ്. ഒരിയ്ക്കലും ശരിയായ പ്രവാസികളെ അവര്‍ കാണുന്നില്ല, പുറത്തു പറയുന്നില്ല. സൌദിയിലെ ജയിലില്‍ നരകിയ്ക്കുന്ന മലയാളികള്‍, ജിദ്ദയിലെത്തിയ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, “താന്‍ വേറെ കാര്യത്തിനാണ് വന്നത്“ എന്നാണ്!പ്രവാസികള്‍
ഗള്‍ഫില്‍ നിന്ന്  കടം മേടിച്ചും പട്ടിണികിടന്നും  “അവധി”യ്ക്ക് വരുന്ന ഒറ്റയൊരുത്തനും താനവിടെ കഷ്ടപെടുകയാണെന്ന് ഭാര്യയോടു പോലും പറയില്ല. പകരം, താനവിടെ “ഹെഡ് ലോഡിങ്ങ് മാനേജര്‍” ആണെന്നോ, “പാം ക്ലൈമ്പിങ്ങ് ഓഫീസര്‍” ആണെന്നോ “ഗോട്ട് ഓര്‍ഗനൈസര്‍” ആണെന്നോ ഭാവിയ്ക്കും. ബന്ധുക്കളെ പ്രീണിപ്പിയ്ക്കാന്‍ പത്ത് പായ്കറ്റ് റോത്ത്മാന്‍സും, മൂന്നു കുപ്പി ബ്ലാക്ക് ലേബലും സമ്മാനിയ്ക്കും. ഇവന്‍ അവിടെ മൂന്ന് മാസം പണിയെടുത്താലേ ഈ കാശൊപ്പിയ്ക്കാനാവൂ എന്ന് അവരറിയുന്നില്ലോ... പൊങ്ങച്ചം കാണിയ്ക്കാന്‍ പിരിവുകാര്‍ക്ക് വീശുന്ന ആയിരങ്ങള്‍, ഇവന്‍ അവിടെ നിന്ന് കടം മേടിച്ചതാണെന്ന് വേറെ ആരറിയാന്‍..!

തീര്‍ച്ചയായും ഇവരുടെ അഭയാര്‍ത്ഥി ജീവിതം പഠിയ്ക്കപ്പെടേണ്ടതാണ്. അവരുടെ വിരഹവും നൊമ്പരവും വേദനയും എഴുതപ്പെടേണ്ടതാണ്. ഗള്‍ഫില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ജന്മനാടിന്റെ കുളിര്‍മയിലെയ്ക്ക് ഓടിയണയാന്‍ തുടിയ്ക്കുകയാണവന്റെ മനസ്. നാട്ടിലെത്തിയാലോ, എത്രയും വേഗം അവനെ തിരിച്ചോടിയ്ക്കാന്‍ വെമ്പുന്ന ബന്ധുക്കള്‍. അതിനെ പ്രതിരോധിച്ച് നാട്ടില്‍ നില്‍ക്കാനുള്ള മാനസിക ദാര്‍ഡ്യം, കാലം അവനില്‍ നിന്നു ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടാവും. കരയുന്ന മനസ്സുമായി അവന്‍ വീണ്ടും പടിയിറങ്ങും ചുട്ടു പൊള്ളുന്ന പ്രവാസത്തിലേയ്ക്ക്


കടപ്പാട്:malayalamblogkoot

Friday, March 25, 2011

ആ ദിവസം              നാട്ടിലേക്ക് പൊവുന്നത് കൊണ്ട് ചങ്ങാതിമാര്‍ എല്ലാവെരും എന്റ്റെ പെട്ടികെട്ടുന്ന തിരക്കിലാണ്. 
രണ്ടുവര്‍ഷത്തിനുശേഷം പോവുന്നത് കൊണ്ട് സാധനങ്ങള്‍ ഓരോന്നും വാങ്ങി പെട്ടിനിറഞ്ഞു. 
പെട്ടികെട്ടുംബോഴുള്ള അവരുടെ കമന്റ്റുകള്‍ എന്നെ വല്ലാതെ പുളകംകൊള്ളിച്ചു.
    അതിനിടയില്‍ ഇല്ല്യാസ് എന്നോട് ചോദിച്ചു?
 എന്താ പേര് എഴുതേണ്ടത്.
എന്റെ പാസ്പോര്‍ട്ടും ടിക്കറ്റും എല്ലാം  തലയിണയുടെ അടിയില്‍ഉണ്ട്
അതു എടുത്ത് നോക്ക്.
ഞാന്‍ അവനോട് പറഞ്ഞു.
നാട്ടിലേക്ക് പൊവുന്നത് കൊണ്ടുള്ള സന്തോഷവും. കുടുംബത്തെകാണാനുള്ള ആര്‍ത്തിയും എയര്‍പോര്‍ട്ടില്‍ അഭിമുഖീകരിക്കേണ്ട (പയാസവും.     
അങ്ങിനെ എല്ലാ നവരസങ്ങളും  അപ്പോള്‍ എന്റെ മുഖത്ത് കാണാമായിരുന്നു.
ചങ്ങാതിമാരോടെല്ലാം യാ(ത പറഞ്ഞ്  ബാഗും പെട്ടിയും എടുത്ത്
ടാക്സി കാറില്‍ കയറി നേരെ എയര്‍പോര്‍ട്ടില്‍ പോയി.
അവിടെയുള്ള ആ വലിയ കടമ്പകള്‍ കടന്ന്  നേരെ വിമാനത്തില്‍കയറി.
അങ്ങിനെ!!
ഒരുപാട് രാ(തികളും...
ഒരുപാട് പകലുകളും.....
നെയ്തെടുത്ത സ്വപ്നങ്ങളുമായി
   യാഥാര്‍ത്യത്തിലേക്ക്  പറന്നുയര്‍ന്നൂ..........

കടപ്പാട്- മിന്നാമിനുങ്ങ്

യാഥാറ്ത്ഥ്യം

പ്രവാസജീവിതത്തിന്റെ ഭാന്ധവും പേറി.
കുടുംബത്തേയും കുട്ടികളേയും  നാടുംവീടും വിട്ട്
മരുഭൂമിയിലെ കൊടും ചൂടില്‍ വിയര്‍പ്പ് ഒഴുക്കി.
മറ്റുള്ളവര്‍ക്ക് വേണ്ടി  ജീവിതം ഉഴിഞ്ഞുവെച്ച
ഒരു നീര്‍ച്ചക്ക്ക്കോഴി കണക്കെയാണ് പ്രവാസി.
അങ്ങിനെ....
നാട്ടിനും നാട്ടുകാര്‍ക്കും. വീടിനും വീട്ടുകാര്‍ക്കും. പ്രഭവിടര്‍ത്തികൊണ്ട്
മാനത്ത് മിന്നിത്തിളങ്ങുന്ന "നക്ഷ(ത"ങ്ങളായ്പ്രവാസികള്‍ നില്‍ക്കുന്നു.
അതിലൊന്ന് കൊഴിഞ്ഞുവീഴുമ്പൊള്‍.........
ഒരു നൊമ്പരമായ്....... ഒരു വേര്‍പ്പെടലായ്.............      
ഇന്നും തേങ്ങുന്നൂ.............